2015 ഏപ്രിൽ 13, തിങ്കളാഴ്‌ച

സച്ചരിതരായ ഖലീഫമാർ


1.  ഒന്നാം ഖലീഫ അബൂബക്കർ(റ) വിന്‍റെ യഥാർത്ഥ നാമം?
  • അബ്ദുല്ലാഹി ബ്നു അബീ ഖുഹാഫ(റ)

ഇസ്ലാമിലേക്ക് കടന്ന് വരുന്നതിന്  മുമ്പ് അബ്ദുൽ കഅബ (കഅബയുടെ അടിമ) എന്നായിരുന്നു അദ്ദേഹത്തിന്‍റെ പേര്.

2.  ഇസ്ലാമിക സൈന്യത്തിൽ ആദ്യമായി നാവിക സേന രൂപീകരിച്ച ഖലീഫ?
  •  ഉഥ്മാനു ബ്നു അഫ്ഫാൻ(റ)
ഇദ്ദേഹത്തിന്‍റെ ഭരണ കാലത്ത് ഭൂഖണ്ഡങ്ങൾ കടന്ന് കൊണ്ട് ഇസ്ലാമിക സാമ്രാജ്യം വികസിക്കുകയുണ്ടായി.

3.  പുരുഷന്മാരിൽ ആദ്യമായി ഇസ്ലാം സ്വീകരിച്ചത് അബൂബക്കർ സിദ്ദീഖ്(റ) ആണ്.എന്നാൽ പരസ്യമായി ഇസ്ലാം മത വിശ്വാസം പ്രഖ്യാപിച്ച ആദ്യ വ്യക്തി?
  • അലിയ്യു ബ്നു അബീ ത്വാലിബ് (റ)
ഇസ്ലാമിക വിശ്വാസം പ്രഖ്യാപിക്കുമ്പോൾ അദ്ദേഹത്തിന് 10 വയസ്സ് മാത്രമായിരുന്നു പ്രായം.

4.  ഹിജ്റ കലണ്ടർ രൂപീകരിക്കപ്പെട്ടത് ആരുടെ ഭരണ കാലത്ത്?
  • അമീറുൽ മുഅ'മിനീൻ ഉമറു ബ് നു ഖത്താബി(റ) ന്‍റെ ഭരണ കാലത്ത്
5.  ആദ്യമായി ഖുർആൻ ക്രോഡീകരണം നടന്നത് ഏത് ഖലീഫയുടെ കീഴിൽ?
  • അബൂബക്കർ സിദ്ദീഖ് (റ) ന്‍റെ കീഴിൽ.
യമാമ യുദ്ധത്തിൽ ഖുർആൻ മന:പാഠമുളള ധാരാളം സ്വഹാബികൾ കൊല്ലപ്പെട്ടതിനെ ത്തുടർന്ന് ഉമർ(റ) ൻടെ നിർദേശ പ്രകാരമാണ് സിദ്ദീഖ് (റ) ഖുർആൻ ക്രോഡീകരിക്കാൻ ഉത്തരവിറക്കിയത്.
6.  ഉമർ(റ) വിന്‍റെ ഘാതകന്‍റെ പേര്?
  • ഫൈറൂസ് അബൂ ലുഅ'ലുഅത്ത്.
മജൂസിയായിരുന്ന ഇയാൾ ഉമർ(റ) സുബ്ഹി ജമാഅത്തിന് ഇമാമത്ത് നിൽക്കുമ്പോൾ പിന്നിൽ നിന്ന് കുത്തുകയായിരുന്നു.ഇയാളുടെ ആക്രമണത്തിൽ 12 സ്വഹാബാക്കളും മരണപ്പെട്ടു.

7.  അലി(റ)യും ആയിഷാ ബീവി(റ)യും പരസ്പരം ഏറ്റ് മുട്ടിയ യുദ്ധത്തിന്‍റെ പേര്?
  • ജമൽ യുദ്ധം(ഒട്ടകങ്ങളുടെ യുദ്ധം)
8.   സിദ്ധീഖ് (റ) വിന്‍റെ കാലത്ത് ക്രോഡീകരിക്കപ്പെട്ട ഖുർആൻ സൂക്ഷിക്കാൻ ഏൽപിക്കപ്പെട്ട മഹതി?
  • ഉമ്മുൽ മുഅ'മിനീൻ ഹഫ്സ(റ)
ഇവർ ഖുർആൻ പൂർണമായും മന:പാഠമാക്കിയിരുന്നു.ഉഥ്മാൻ (റ) വിന്‍റെ കാലത്ത്  ഗ്രന്ഥ രൂപത്തിലാക്കിയപ്പോൾ ഇവരുടെ കൈവശമുണ്ടായിരുന്ന പതിപ്പാണ് പ്രധാനമായും ഉപയോഗപ്പെടുത്തിയത്.

9.  സിഫ്ഫീൻ യുദ്ധം ആരൊക്കെ തമ്മിലായിരുന്നു?
  • അലി(റ) വും മുആവിയ്യ(റ) വും തമ്മിൽ.

10.  അലി(റ) വിന്‍റെ വാൾ ചരിത്ര പ്രസിദ്ധമാണ്. ഈ വാളിന് വിളിക്കപ്പെടുന്ന പേര്?
  • ദുൽ ഫുഖാർ 

18 അഭിപ്രായങ്ങൾ:

  1. തിരുനബി(സ) അരുളി
    "ഞാൻ അറിവിന്‍റെ പട്ടണമാണ്.അലിയാകട്ടെ അതിലേക്കുളള കവാടവും"..ee hadees swaheeh aano?

    മറുപടിഇല്ലാതാക്കൂ
  2. "അന മദീനത്തുല്‍ ഇല്‍മി വ അലിയ്യുന്‍ ബാബുഹാ" ഈ ഹദീഥ് ഒരു പ്രഭാഷണത്തില്‍ നിന്ന് qoute ചെയ്തതാണ്.ഹദീഥ് സഹീഹാണോ എന്നറിയില്ല. പരിശോധിക്കേണ്ടതുണ്ട്.ഉണര്‍ത്തിയതിന് നന്ദി

    മറുപടിഇല്ലാതാക്കൂ
  3. 2:;
      കിനാന ഗോത്രത്തലവനായ സുറാഖത്ത് ബ്‌നു മാലികിന്റെ വേഷത്തിൽ പ്രത്യക്ഷപ്പെട്ടത് ആര് ഏത്????
      ഏത് യുദ്ദത്തിൽ???*

    മറുപടിഇല്ലാതാക്കൂ
  4. ഇബ്ലീസ്
    ബദർ യുദ്ധത്തിൽ

    മറുപടിഇല്ലാതാക്കൂ
  5. ഇരുപത് വർഷം അമിറായും ഇരുപത് വർഷം ഖലീഫയായും ജീവിച്ച മഹാൻ ആര് ?

    മറുപടിഇല്ലാതാക്കൂ
  6. ഉസ്മാന്റെ (റ) ഭരണ കാലം എത്ര വർഷം❓

    മറുപടിഇല്ലാതാക്കൂ
  7. സ്വർഗീയവാസികളുടെ വിളക്ക് എന്നറിയപ്പെടുന്ന സ്വഹാബി

    മറുപടിഇല്ലാതാക്കൂ
  8. ഖുലഫാഉറാശിദുകളുടെ പേര് ഖുതുബയിൽ കൊണ്ട് വന്നതാരെന്നറിയോ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നബി(സ)െയെ പരിഹസിക്കുന്നത് കട്ട് അബൂബക്കർ (റ) മുഖത്തടിച്ച യൂ ഹംദൻ ആര്

      ഇല്ലാതാക്കൂ
    2. എന്നെ ഒരക്ഷരം പഠിപ്പിച്ചവന്റെ അടിമയാണ് ഞാൻ എന്ന് പറഞ്ഞ
      ഖലീഫ ആരാ

      ഇല്ലാതാക്കൂ
    3. എന്നെ ഒരക്ഷരം പഠിപ്പിച്ചവന്റെ അടിമയാണ് ഞാൻ എന്ന് പറഞ്ഞ
      ഖലീഫ ആരാ

      ഇല്ലാതാക്കൂ
  9. വികജനത്തിന്റെ ഉറവിടം എന്ന് നബി വിക്ഷേപിച്ച സ്വഹാബി

    മറുപടിഇല്ലാതാക്കൂ
  10. ഒരു ഖലീഫയുടെ മാതാവായ നബി പുത്രി ആര്? ആരാണ് ഖലീഫ?

    മറുപടിഇല്ലാതാക്കൂ
  11. ഇസ്ലാം പ്രബലമായിരിക്കുമ്പോൾ എനിക്ക് മരിക്കണം എന്ന് പറഞ്ഞ സ്വഹാബി ആരാ

    മറുപടിഇല്ലാതാക്കൂ