2015 ഏപ്രിൽ 19, ഞായറാഴ്‌ച

പ്രവാചകന്മാർ part-2

1. സ്വവർഗ ഭോഗികളായിരുന്ന സദൂം ഗോത്രത്തിലേക്ക് നിയോഗിതനായ പ്രവാചകൻ?
  • ലൂത്വ് നബി(അ)
ഈ നീച കർമ്മത്തിൽ നിന്നും പിന്മാറാൻ തയ്യാറാവാതിരുന്ന ആ ജനതയെ ഭൂമി കീഴ്മേൽ മറിച്ചിട്ട് കൊണ്ട് അല്ലാഹു നാമാവശേഷമാക്കി.

وَلُوطًا ءَاتَيْنَٰهُ حُكْمًۭا وَعِلْمًۭا وَنَجَّيْنَٰهُ مِنَ ٱلْقَرْيَةِ ٱلَّتِى كَانَت تَّعْمَلُ ٱلْخَبَٰٓئِثَ ۗ إِنَّهُمْ كَانُوا۟ قَوْمَ سَوْءٍۢ فَٰسِقِينَ 

 ലൂത്വിനു നാം തത്ത്വബോധവും അറിവും നല്‍കി. ആഭാസം നടന്നിരുന്ന നാട്ടില്‍ നിന്ന് നാം അദ്ദേഹത്തെ രക്ഷപ്പെടുത്തി. അന്നാട്ടുകാര്‍ ദുഷിച്ച തെമ്മാടികളായ ജനമായിരുന്നു. (Sura 21 : Aya 74)

2. ഇസ്രായീൽ എന്ന പേരിൽ അറിയപ്പെടുന്ന പ്രവാചകൻ?
  • യഅ്ഖൂബ് നബി(അ)
3.ഖുർആനിൽ എത്ര നബിമാരുടെ പേരുകൾ പരാമർശിക്കപ്പെട്ടിട്ടുണ്ട് ?
  • 25
സൂറത്തുൽ അൻആമിലെ 83 മുതൽ 86 വരെയുളള വചനങ്ങളിൽ 18 നബിമാരുടെ പേരുകൾ തുടർച്ചയായി പരാമർശിക്കപ്പെട്ടിട്ടുണ്ട്.

وَتِلْكَ حُجَّتُنَآ ءَاتَيْنَٰهَآ إِبْرَٰهِيمَ عَلَىٰ قَوْمِهِۦ ۚ نَرْفَعُ دَرَجَٰتٍۢ مَّن نَّشَآءُ ۗ إِنَّ رَبَّكَ حَكِيمٌ عَلِيمٌۭ


وَوَهَبْنَا لَهُۥٓ إِسْحَٰقَ وَيَعْقُوبَ ۚ كُلًّا هَدَيْنَا ۚ وَنُوحًا هَدَيْنَا مِن قَبْلُ ۖ وَمِن ذُرِّيَّتِهِۦ دَاوُۥدَ وَسُلَيْمَٰنَ وَأَيُّوبَ وَيُوسُفَ 
وَمُوسَىٰ وَهَٰرُونَ ۚ وَكَذَٰلِكَ نَجْزِى ٱلْمُحْسِنِينَ

 وَزَكَرِيَّا وَيَحْيَىٰ وَعِيسَىٰ وَإِلْيَاسَ ۖ كُلٌّۭ مِّنَ ٱلصَّٰلِحِينَ


وَإِسْمَٰعِيلَ وَٱلْيَسَعَ وَيُونُسَ وَلُوطًۭا ۚ وَكُلًّۭا فَضَّلْنَا عَلَى ٱلْعَٰلَمِينَ
 (Sura 6 : Aya83-86)

4. മൂസാ നബി(അ) അല്ലാഹുവുമായി സംഭാഷണത്തിലേർപ്പെട്ട സ്ഥലം?
  • സീനാ പർവ്വതത്തിലെ ത്വുവാ താഴ് വര
إِنِّىٓ أَنَا۠ رَبُّكَ فَٱخْلَعْ نَعْلَيْكَ ۖ إِنَّكَ بِٱلْوَادِ ٱلْمُقَدَّسِ طُوًۭى 
 "നിശ്ചയം; ഞാന്‍ നിന്റെ നാഥനാണ്. അതിനാല്‍ നീ നിന്റെ ചെരിപ്പ് അഴിച്ചുവെക്കുക. തീര്‍ച്ചയായും നീയിപ്പോള്‍ വിശുദ്ധമായ ത്വുവാ താഴ്വരയിലാണ്. (Sura 20 : Aya 12)

5. നൂഹ് നബി(അ) തൻറെ ജനതയിൽ എത്ര കൊല്ലം പ്രബോധന പ്രവർത്തനങ്ങൾ നിർവ്വഹിച്ചു?
  • 950 വർഷം
وَلَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِۦ فَلَبِثَ فِيهِمْ أَلْفَ سَنَةٍ إِلَّا خَمْسِينَ عَامًۭا فَأَخَذَهُمُ ٱلطُّوفَانُ وَهُمْ ظَٰلِمُونَ 
 നൂഹിനെ നാം അദ്ദേഹത്തിന്റെ ജനതയിലേക്കയച്ചു. തൊള്ളായിരത്തി അമ്പതുകൊല്ലം അദ്ദേഹം അവര്‍ക്കിടയില്‍ കഴിച്ചുകൂട്ടി. അവസാനം അവര്‍ അക്രമികളായിരിക്കെ ജലപ്രളയം അവരെ പിടികൂടി. (Sura 29 : Aya 14)

6. നൂഹ് നബിയുടെ കപ്പല്‍ ചെന്ന് പതിച്ച സ്ഥലം?

  • ജൂദി മല
6800 അടി ഉയരമുളള ഈ പർവ്വതം തുർക്കിയിൽ സ്ഥിതി ചെയ്യുന്നു

وَقِيلَ يَٰٓأَرْضُ ٱبْلَعِى مَآءَكِ وَيَٰسَمَآءُ أَقْلِعِى وَغِيضَ ٱلْمَآءُ وَقُضِىَ ٱلْأَمْرُ وَٱسْتَوَتْ عَلَى ٱلْجُودِىِّ ۖ وَقِيلَ بُعْدًۭا لِّلْقَوْمِ ٱلظَّٰلِمِينَ 

 അപ്പോള്‍ കല്‍പനയുണ്ടായി: "ഓ ഭൂമി, നിന്നിലെ വെള്ളമൊക്കെ നീ കുടിച്ചുതീര്‍ക്കൂ. ആകാശമേ, മഴ നിര്‍ത്തൂ.” വെള്ളം വറ്റുകയും കല്‍പന നടപ്പാവുകയും ചെയ്തു. കപ്പല്‍ ജൂദി പര്‍വത ത്തിന്മേല്‍ ചെന്നു നിന്നു. അപ്പോള്‍ ഇങ്ങനെ അരുളപ്പാടുണ്ടായി: "അക്രമികളായ ജനതക്കു നാശം!” (Sura 11 : Aya 44)

7. വാർധക്യ കാലത്ത് സകരിയ്യാ നബിക്ക് അല്ലാഹു നൽകിയ സന്താനത്തിൻറെ പേര് ?
  • യഹ് യാ നബി(അ)
فَٱسْتَجَبْنَا لَهُۥ وَوَهَبْنَا لَهُۥ يَحْيَىٰ وَأَصْلَحْنَا لَهُۥ زَوْجَهُۥٓ ۚ إِنَّهُمْ كَانُوا۟ يُسَٰرِعُونَ فِى ٱلْخَيْرَٰتِ وَيَدْعُونَنَا رَغَبًۭا وَرَهَبًۭا ۖ وَكَانُوا۟ لَنَا خَٰشِعِينَ 
 അപ്പോള്‍ നാം അദ്ദേഹത്തിനുത്തരം നല്‍കി. യഹ്യായെ സമ്മാനമായി കൊടുത്തു. അദ്ദേഹത്തിന്റെ പത്നിയെ നാമതിന് പ്രാപ്തയാക്കി. തീര്‍ച്ചയായും അവര്‍ നല്ല കാര്യങ്ങളില്‍ ആവേശം കാണിക്കുന്നവരായിരുന്നു. പേടിയോടെയും പ്രതീക്ഷയോടെയും നമ്മോട് പ്രാര്‍ഥിക്കുന്നവരും താഴ്മ കാണിക്കുന്നവരുമായിരുന്നു. (Sura 21 : Aya 90)

8. അല്ലാഹു കാറ്റിനെ കീഴ്പെടുത്തി ക്കൊടുത്ത പ്രവാചകൻ?
  • സുലൈമാൻ നബി(അ)
وَلِسُلَيْمَٰنَ ٱلرِّيحَ عَاصِفَةًۭ تَجْرِى بِأَمْرِهِۦٓ إِلَى ٱلْأَرْضِ ٱلَّتِى بَٰرَكْنَا فِيهَا ۚ وَكُنَّا بِكُلِّ شَىْءٍ عَٰلِمِينَ 
 സുലൈമാന്ന് നാം ആഞ്ഞുവീശുന്ന കാറ്റിനെയും അധീനപ്പെടുത്തിക്കൊടുത്തു. അദ്ദേഹത്തിന്റെ കല്‍പന പ്രകാരം, നാം അനുഗ്രഹങ്ങളൊരുക്കിവെച്ച നാട്ടിലേക്ക് അത് സഞ്ചരിച്ചുകൊണ്ടിരുന്നു. എല്ലാ കാര്യത്തെപ്പറ്റിയും നന്നായറിയുന്നവനാണ് നാം. (Sura 21 : Aya 81)

9. ദുന്നൂൻ എന്നറിയപ്പെടുന്ന പ്രവാചകൻ?
  • യൂനുസ് നബി(അ)
നൂൻ എന്ന വാക്കിൻറെ അർത്ഥം തിമിംഗലം എന്നാകുന്നു.

وَذَا ٱلنُّونِ إِذ ذَّهَبَ مُغَٰضِبًۭا فَظَنَّ أَن لَّن نَّقْدِرَ عَلَيْهِ فَنَادَىٰ فِى ٱلظُّلُمَٰتِ أَن لَّآ إِلَٰهَ إِلَّآ أَنتَ سُبْحَٰنَكَ إِنِّى كُنتُ مِنَ ٱلظَّٰلِمِينَ
 ദുന്നൂന്‍ കുപിതനായി പോയ കാര്യം ഓര്‍ക്കുക: നാം പിടികൂടുകയില്ലെന്ന് അദ്ദേഹം കരുതി. അതിനാല്‍ കൂരിരുളുകളില്‍ വെച്ച് അദ്ദേഹം കേണപേക്ഷിച്ചു: "നീയല്ലാതെ ദൈവമില്ല. നീയെത്ര പരിശുദ്ധന്‍! സംശയമില്ല; ഞാന്‍ അതിക്രമിയായിരിക്കുന്നു.” (Sura 21 : Aya 87)

10. സുലൈമാൻ നബി(അ)യുടെ പിതാവായ പ്രവാചകൻ?
  • ദാവൂദ് നബി(അ)
മനോഹരമായ ശബ്ദത്തിനുടമയായിരുന്നു ദാവൂദ് നബി(അ)യെന്ന് ഹദീഥുകളിൽ വന്നിട്ടുണ്ട്.

5 അഭിപ്രായങ്ങൾ:

  1. ഖുറാനിലെ വിജ്ഞാനങ്ങൾ എത്രയായി തരം തിരിച്ചിരിക്കുന്നു ?

    മറുപടിഇല്ലാതാക്കൂ
  2. ഡോക്ടർമാരുടെ സുൽത്താൻ എന്നും സുൽത്താൻമാരുടെ ഡോക്ടർ എന്നും അറിയപ്പെട്ട വ്യക്തി

    മറുപടിഇല്ലാതാക്കൂ
  3. സീന പർവ്വതം ഖുർആനിൽ എത്ര തവണ

    മറുപടിഇല്ലാതാക്കൂ
  4. കീർത്തനം ചെയ്തു കൊണ്ടിരിക്കുന്ന നിലയിൽ പർവ്വതങ്ങളെയും പക്ഷികളെയും അള്ളാഹു കീഴ്പ്പെടുത്തി കൊടുത്തത് ഏതു പ്രവാചകനാണ്..?

    മറുപടിഇല്ലാതാക്കൂ
  5. കീർത്തനം ചെയ്തു കൊണ്ടിരിക്കുന്ന നിലയിൽ പർവ്വതങ്ങളെയും പക്ഷികളെയും അള്ളാഹു കീഴ്പ്പെടുത്തി കൊടുത്തത് ഏതു പ്രവാചകനാണ്..?

    മറുപടിഇല്ലാതാക്കൂ