1. മരുഭൂമിയിൽ വസിക്കുന്ന കാലത്ത് മൂസാ നബി(അ)യുടെ ജനതക്ക് അല്ലാഹു ഇറക്കി ക്കൊടുത്ത പ്രത്യേക ഭക്ഷണ പദാർത്ഥങ്ങൾ എന്തൊക്കെ ?(അറബി നാമം എഴുതുക)
നിങ്ങള്‍ക്കു നാം മേഘത്തണലൊരുക്കി. മന്നയും സൽവയും ഇറക്കിത്തന്നു. നിങ്ങളോടു പറഞ്ഞു: "നിങ്ങള്‍ക്കു നാമേകിയ വിശിഷ്ട വിഭവങ്ങള്‍ ഭക്ഷിക്കുക." അവര്‍ ദ്രോഹിച്ചത് നമ്മെയല്ല. പിന്നെയോ തങ്ങള്‍ക്കുതന്നെയാണവര്‍ ദ്രോഹം വരുത്തിയത്. (അൽ ബഖറ:57)
2. അസ്ഹാബുൽ കഹ്ഫിന്‍റെ ഗുഹാ വാസക്കാലംഎത്ര വർഷം?
അവര്‍ തങ്ങളുടെ ഗുഹയില്‍ മുന്നൂറു കൊല്ലം താമസിച്ചു. ഒമ്പതു( വര്‍ഷം) അവർ കൂടുതലുമെടുത്തു.(അൽ കഹ്ഫ്:25)
സൗര വർഷ പ്രകാരം 300 വർഷവും ചാന്ദ്രവർഷ പ്രകാരം 309 വർഷവുമായിരുന്നു അവരുടെ ഗുഹാ വാസക്കാലം
3. ത്വാലൂത്തിന് ബൈബിളിൽ പറയപ്പെട്ട പേര്?
إِذْ قَالَ ٱلْحَوَارِيُّونَ يَٰعِيسَى ٱبْنَ مَرْيَمَ هَلْ يَسْتَطِيعُ رَبُّكَ أَن يُنَزِّلَ عَلَيْنَا مَآئِدَةًۭ مِّنَ ٱلسَّمَآءِ ۖ قَالَ ٱتَّقُوا۟ ٱللَّهَ إِن كُنتُم مُّؤْمِنِينَ
ഓര്‍ക്കുക: ഹവാരികള്‍ പറഞ്ഞ സന്ദര്‍ഭം: "മര്‍യമിന്റെ മകന്‍ ഈസാ, മാനത്തുനിന്ന് ഒരു ഭക്ഷണത്തളിക ഞങ്ങള്‍ക്ക് ഇറക്കിത്തരാന്‍ നിന്റെ നാഥന് കഴിയുമോ?” അദ്ദേഹം പറഞ്ഞു: "നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവെ സൂക്ഷിക്കുക.” (മാഇദ:112)
5. ത്വാലൂത്തും ജാലൂത്തും തമ്മിൽ നടന്ന യുദ്ധത്തിൽ ജാലൂത്തിനെ വധിച്ചതാര് ?
അവസാനം ദൈവഹിതത്താല്‍ അവര്‍ ശത്രുക്കളെ തോല്‍പിച്ചോടിച്ചു. ദാവൂദ് ജാലൂത്തിനെ കൊന്നു. അല്ലാഹു അദ്ദേഹത്തിന് അധികാരവും തത്ത്വജ്ഞാനവും നല്‍കി. അവനിച്ഛിച്ചതൊക്കെ അദ്ദേഹത്തെ പഠിപ്പിച്ചു. അല്ലാഹു ജനങ്ങളില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് പ്രതിരോധിച്ചില്ലായിരുന്നെങ്കില്‍ ഭൂമിയാകെ കുഴപ്പത്തിലാകുമായിരുന്നു. ലോകത്തെങ്ങുമുള്ളവരോട് അത്യുദാരനാണ് അല്ലാഹു. (അൽ ബഖറ :251)
6. ഖുർആൻ പരിചയപ്പെടുത്തുന്ന മനുഷ്യ വർഗത്തിലെ ആദ്യത്തെ കൊലപാതകി?
7. വിശുദ്ധ ഭൂമിയിൽ പ്രവേശിക്കുമ്പോൾ ത്വാലൂത്തിന്‍റെ സൈന്യത്തിന്‍റെ എണ്ണം?
8. ബാബിലോണിയയിലേക്ക് അല്ലാഹു പരീക്ഷണമായി അയച്ച 2 മലക്കുകൾ ആരൊക്കെ?
(അൽ ബഖറ:102)
9. ഖാബീലിന് തന്‍റെ സഹോദരന്റെ മൃതദേഹം മറവ് ചെയ്യേണ്ടതെങ്ങനെയെന്ന് പഠിപ്പിച്ച് കൊടുക്കുന്നതിന് വേണ്ടി അല്ലാഹു അയച്ച് കൊടുത്ത പക്ഷി?
പിന്നീട് അവന് തന്റെ സഹോദരന്റെ മൃതദേഹം മറവുചെയ്യേണ്ടതെങ്ങനെയെന്ന് കാണിച്ചുകൊടുക്കാനായി ഒരു കാക്കയെ അല്ലാഹു അയച്ചു. അത് മണ്ണില്‍ ഒരു കുഴിയുണ്ടാക്കുകയായിരുന്നു. ഇതുകണ്ട് അയാള്‍ വിലപിച്ചു: "കഷ്ടം! എന്റെ സഹോദരന്റെ മൃതദേഹം മറമാടുന്ന കാര്യത്തില്‍ ഈ കാക്കയെപ്പോലെയാകാന്‍ പോലും എനിക്കു കഴിഞ്ഞില്ലല്ലോ.” അങ്ങനെ അവന്‍ കൊടും ഖേദത്തിലകപ്പെട്ടു. (മാഇദ:31)
10. അല്ലാഹുവിന്‍റെ വിധിക്കെതിരിൽ കുതന്ത്രം പ്രയോഗിച്ച അസ്ഹാബു സ്സബ്തിന് അല്ലാഹു നൽകിയ ശിക്ഷ എന്ത്?
അവരോട് വിലക്കിയിരുന്ന കാര്യങ്ങളിലെല്ലാം അവര്‍ ധിക്കാരം കാണിച്ചപ്പോള്‍ നാം അവരോട് പറഞ്ഞു: "നിങ്ങള്‍ നിന്ദ്യരായ കുരങ്ങന്മാരായിത്തീരട്ടെ.” (അഅ്റാഫ്:166)
- മന്നയും സൽവയും

- 309 വർഷം
അവര്‍ തങ്ങളുടെ ഗുഹയില്‍ മുന്നൂറു കൊല്ലം താമസിച്ചു. ഒമ്പതു( വര്‍ഷം) അവർ കൂടുതലുമെടുത്തു.(അൽ കഹ്ഫ്:25)
സൗര വർഷ പ്രകാരം 300 വർഷവും ചാന്ദ്രവർഷ പ്രകാരം 309 വർഷവുമായിരുന്നു അവരുടെ ഗുഹാ വാസക്കാലം
3. ത്വാലൂത്തിന് ബൈബിളിൽ പറയപ്പെട്ട പേര്?
- ശൗൽ
- ഹവാരിയ്യൂന്‍
إِذْ قَالَ ٱلْحَوَارِيُّونَ يَٰعِيسَى ٱبْنَ مَرْيَمَ هَلْ يَسْتَطِيعُ رَبُّكَ أَن يُنَزِّلَ عَلَيْنَا مَآئِدَةًۭ مِّنَ ٱلسَّمَآءِ ۖ قَالَ ٱتَّقُوا۟ ٱللَّهَ إِن كُنتُم مُّؤْمِنِينَ
ഓര്‍ക്കുക: ഹവാരികള്‍ പറഞ്ഞ സന്ദര്‍ഭം: "മര്‍യമിന്റെ മകന്‍ ഈസാ, മാനത്തുനിന്ന് ഒരു ഭക്ഷണത്തളിക ഞങ്ങള്‍ക്ക് ഇറക്കിത്തരാന്‍ നിന്റെ നാഥന് കഴിയുമോ?” അദ്ദേഹം പറഞ്ഞു: "നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവെ സൂക്ഷിക്കുക.” (മാഇദ:112)
5. ത്വാലൂത്തും ജാലൂത്തും തമ്മിൽ നടന്ന യുദ്ധത്തിൽ ജാലൂത്തിനെ വധിച്ചതാര് ?
- ദാവൂദ് നബി(അ)
അവസാനം ദൈവഹിതത്താല്‍ അവര്‍ ശത്രുക്കളെ തോല്‍പിച്ചോടിച്ചു. ദാവൂദ് ജാലൂത്തിനെ കൊന്നു. അല്ലാഹു അദ്ദേഹത്തിന് അധികാരവും തത്ത്വജ്ഞാനവും നല്‍കി. അവനിച്ഛിച്ചതൊക്കെ അദ്ദേഹത്തെ പഠിപ്പിച്ചു. അല്ലാഹു ജനങ്ങളില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് പ്രതിരോധിച്ചില്ലായിരുന്നെങ്കില്‍ ഭൂമിയാകെ കുഴപ്പത്തിലാകുമായിരുന്നു. ലോകത്തെങ്ങുമുള്ളവരോട് അത്യുദാരനാണ് അല്ലാഹു. (അൽ ബഖറ :251)
6. ഖുർആൻ പരിചയപ്പെടുത്തുന്ന മനുഷ്യ വർഗത്തിലെ ആദ്യത്തെ കൊലപാതകി?
- ഖാബീൽ
7. വിശുദ്ധ ഭൂമിയിൽ പ്രവേശിക്കുമ്പോൾ ത്വാലൂത്തിന്‍റെ സൈന്യത്തിന്‍റെ എണ്ണം?
- 317
8. ബാബിലോണിയയിലേക്ക് അല്ലാഹു പരീക്ഷണമായി അയച്ച 2 മലക്കുകൾ ആരൊക്കെ?
- ഹാറൂത്തും മാറൂത്തും
(അൽ ബഖറ:102)
9. ഖാബീലിന് തന്‍റെ സഹോദരന്റെ മൃതദേഹം മറവ് ചെയ്യേണ്ടതെങ്ങനെയെന്ന് പഠിപ്പിച്ച് കൊടുക്കുന്നതിന് വേണ്ടി അല്ലാഹു അയച്ച് കൊടുത്ത പക്ഷി?
- കാക്ക
പിന്നീട് അവന് തന്റെ സഹോദരന്റെ മൃതദേഹം മറവുചെയ്യേണ്ടതെങ്ങനെയെന്ന് കാണിച്ചുകൊടുക്കാനായി ഒരു കാക്കയെ അല്ലാഹു അയച്ചു. അത് മണ്ണില്‍ ഒരു കുഴിയുണ്ടാക്കുകയായിരുന്നു. ഇതുകണ്ട് അയാള്‍ വിലപിച്ചു: "കഷ്ടം! എന്റെ സഹോദരന്റെ മൃതദേഹം മറമാടുന്ന കാര്യത്തില്‍ ഈ കാക്കയെപ്പോലെയാകാന്‍ പോലും എനിക്കു കഴിഞ്ഞില്ലല്ലോ.” അങ്ങനെ അവന്‍ കൊടും ഖേദത്തിലകപ്പെട്ടു. (മാഇദ:31)
10. അല്ലാഹുവിന്‍റെ വിധിക്കെതിരിൽ കുതന്ത്രം പ്രയോഗിച്ച അസ്ഹാബു സ്സബ്തിന് അല്ലാഹു നൽകിയ ശിക്ഷ എന്ത്?
- കുരങ്ങന്മാരാക്കി മാറ്റി
അവരോട് വിലക്കിയിരുന്ന കാര്യങ്ങളിലെല്ലാം അവര്‍ ധിക്കാരം കാണിച്ചപ്പോള്‍ നാം അവരോട് പറഞ്ഞു: "നിങ്ങള്‍ നിന്ദ്യരായ കുരങ്ങന്മാരായിത്തീരട്ടെ.” (അഅ്റാഫ്:166)
Su
മറുപടിഇല്ലാതാക്കൂ