2015 ഏപ്രിൽ 22, ബുധനാഴ്‌ച

ഇസ്ലാമിലെ യുദ്ധങ്ങള്‍ part-2

1.  തബൂക്ക് യുദ്ധത്തിന് പുറപ്പെട്ട സൈന്യത്തിന് നബി(സ)  നൽകിയ പേര് ?
  • ജൈഷുൽ ഉസ്റാ(ദുഷ്കര സൈന്യം)
2.  മക്കാ വിജയം നടന്ന വര്‍ഷം?
  • ഹിജ്റ 8
3.  നബി(സ) നേരിട്ട് പങ്കെടുത്ത യുദ്ധങ്ങൾക്ക് പൊതുവെ പറയപ്പെടുന്ന പേര് ?
  • ഗസ് വ
നബി(സ) നേരിട്ട് പങ്കെടുക്കാത്ത യുദ്ധങ്ങൾക്ക് സരിയ്യ് എന്ന് പറയപ്പെടുന്നു.

4.  ഖൈബർ കോട്ടകൾ മുസ്ലിംകൾ കീഴടക്കുമ്പോൾ സൈനിക നേതൃത്വം ആർക്കായിരുന്നു ?
  • അലിയ്യ് ബ്നു അബീ ത്വാലിബ്(റ)
5.  മക്ക കീഴടക്കാൻ മുസ്ലിം സൈന്യം പുറപ്പെടുന്ന വിവരം ഖുറൈശികൾക്ക് ചോർത്തിക്കൊടുക്കാൻ ശ്രമിച്ച സ്വഹാബി?
  • ഹാത്വിബ് (റ)
ബദർ യുദ്ധത്തിൽ പങ്കെടുത്ത ഇദ്ധേഹത്തിന് നബി(സ) നിരുപാധികം മാപ്പ് നൽകുകയാണുണ്ടായത്

6.  ഖൈബർ യുദ്ധം കഴിഞ്ഞ് മടങ്ങുമ്പോൾ ജൂത സ്ത്രീ നൽകിയ വിഷം കലർന്ന ഭക്ഷണം കഴിച്ച് മരണപ്പെട്ട സ്വഹാബി ?
  • ബിശ് ർ (റ)
സൈനബ ബിൻത് ഹാരിഥ എന്ന ഈ സ്ത്രീയെ വധത്തിനുളള പ്രതിക്രിയ എന്ന നിലയിൽ വധശിക്ഷക്ക് വിധേയയാക്കി

7.  ഹുനൈൻ യുദ്ധ വേളയിൽ ചിതറിയോടിയ മുസ്ലിം സൈന്യത്തെ ആരുടെ ആഹ്വാനമാണ് വീണ്ടും യുദ്ധ രംഗത്തേക്ക് തിരിച്ചെത്തിച്ചത് ?
  • അബ്ബാസ് (റ)
8.  ഖൈബർ യുദ്ധത്തടവുകാരിൽ പെട്ട ഒരു സ്ത്രീയെ നബി(സ) വിവാഹം കഴിക്കുകയുണ്ടായി. ആരെ ?
  • സ്വഫിയ്യ ബിൻത് ഹുയയ്യ് (റ)
9.  മക്കാ വിജയ വേളയിൽ കഅബയുടെ താക്കോൽ ഏൽപ്പിക്കപ്പെട്ട വ്യക്തി ?
  • ഉഥ്മാനു ബ്നു ത്വൽഹ
ഈ സംഭവം വാഗ്ദത്ത പാലനത്തിൻറെ മകുടോദാഹരണമായി ചരിത്ര ത്താളുകളിൽ രേഖപ്പെട്ടു കിടക്കുന്നു.

10.  നബി(സ) പങ്കെടുത്ത അവസാനത്തെ യുദ്ധം ?
  • തബൂക്ക് യുദ്ധം
മുപ്പതിനായിരം പേരടങ്ങുന്ന വൻ സൈന്യമാണ് മുസ്ലിംകൾക്ക് ഈ യുദ്ധത്തിന് വേണ്ടി ഉണ്ടായിരുന്നത്. എന്നാൽ രക്ത ച്ചൊരിച്ചിലൊന്നും കൂടാതെ തന്നെ മുസ്ലിം സൈന്യം വെന്നിക്കൊടി നാട്ടി.

25 അഭിപ്രായങ്ങൾ:

  1. ബദറിൽ തൻറെ പിതാവിനെ വദിച്ച സ്വഹാബി

    മറുപടിഇല്ലാതാക്കൂ
  2. ബദറിൽ തൻറെ പിതാവിനെ വദിച്ച സ്വഹാബി

    മറുപടിഇല്ലാതാക്കൂ
  3. നബിയുടെ താടി രോമങ്ങൾ എത്ര

    മറുപടിഇല്ലാതാക്കൂ
  4. നബിയുടെ താടി രോമങ്ങൾ എത്ര

    മറുപടിഇല്ലാതാക്കൂ
  5. നബിയുടെ താടി രോമങ്ങൾ എത്ര

    മറുപടിഇല്ലാതാക്കൂ
  6. ഖുർആൻ മനഃപാഠ
    മുള്ള ധാ
    രാളം പേർ കൊല്ലപ്പെട്ട യുദ്ധം..?

    മറുപടിഇല്ലാതാക്കൂ
  7. നബി (സ) രൂപ sadhershya മുള്ള സ്വഹാബി..?

    മറുപടിഇല്ലാതാക്കൂ
  8. Lokathey adhyathey മുസ്ഹഫ് രചിച്ചത്ആരാ....?

    മറുപടിഇല്ലാതാക്കൂ
  9. ഉഹദില്‍ മരണപ്പെട്ട മുസ്ലിമുകളുടെ എണ്ണം ?മുഹാജിറുകള്‍ എത്ര ? അന്‍സാരീങ്ങള്‍ എത്ര?

    മറുപടിഇല്ലാതാക്കൂ
  10. സൈദ് ബ്നു സാബിത്ത് മരണപ്പെട്ട ഹിജ്റ വർഷം

    മറുപടിഇല്ലാതാക്കൂ
  11. നബി തങ്ങൾ പറഞ്ഞു:എന്റെ സമുദായ ത്തിന് സുരക്ഷിതമായ രണ്ട് കോട്ടകളുണ്ട്
    ഏതൊക്കെയാണ് അവ?

    മറുപടിഇല്ലാതാക്കൂ
  12. താബൂക് യുദ്ധത്തിൽ മദീനയുടെ ഭരണാധികാരി ആരായിരുന്നു?

    മറുപടിഇല്ലാതാക്കൂ
  13. തബൂക്കിൽ പങ്കെടുക്കുമ്പോൾ നബി(സ) യുടെ പ്രായം?

    മറുപടിഇല്ലാതാക്കൂ
  14. ഖുർആനിലെ മദ്യത്തിലെ പദം ഏത്..?

    മറുപടിഇല്ലാതാക്കൂ
  15. തബൂക്ക് യുദ്ധത്തെ പരാമർശിക്കുന്ന സൂറത്ത് ഏതാണ

    മറുപടിഇല്ലാതാക്കൂ
  16. ഇസ്ലാമിക ചരിത്രത്തിൽ ചെറിയ ബദർ എന്നറിപ്പെടുന്ന യുദ്ധം ഏതാണ്?

    മറുപടിഇല്ലാതാക്കൂ
  17. 1. ഒരു കവിയായിരുന്നു. ഇസ്‌ലാമിലേക്ക് വന്ന ശേഷം ഒരിക്കൽ ഉമർ(റ) കവിത പാടാൻ പറഞ്ഞപ്പോൾ സൂറതുൽ ബഖറ ഓതിക്കേൾപ്പിച്ചു ആര്?

    2. നബി (സ) പങ്കെടുത്ത ഒരു യുദ്ധത്തിന്റെ പേരിലുള്ള സൂറത്ത്?

    3. ഖാദിസിയ്യ യുദ്ധത്തിൽ മുസ്‌ലിം സേനയുടെ നായകൻ ആരായിരുന്നു?

    4. ഖുദ്സ് അധീന പെടുത്തിയപ്പോൾ ഖുബ്ബത്തുസ്സഖ്‌റ പണിയാൻ കൽപിച്ചത് ആര്?

    5- ഒരിക്കൽ ഒരു സ്ത്രീ വന്ന് നബി (സ) യോട് തർക്കിക്കുകയും അല്ലാഹുവിനോട് പരാതി പറയുകയും ചെയ്തു. ആരെപ്പറ്റിയായിരുന്നു പരാതി ? പേര് എഴുതുക.

    മറുപടിഇല്ലാതാക്കൂ
  18. തബൂക് യുദ്ധം പരാമർശിക്കപ്പെട്ട അധ്യായം

    മറുപടിഇല്ലാതാക്കൂ
  19. BetMGM Casino App - JT Hub
    › app › bingo 문경 출장안마 › id=co › 영천 출장마사지 app › bingo › id=co BetMGM Casino App. BetMGM Casino has been providing the Vegas-style gaming experience for more than 고양 출장마사지 30 밀양 출장마사지 years. Sign up now and get a 강릉 출장마사지 100% match up

    മറുപടിഇല്ലാതാക്കൂ